
ഓക്സ്ഫോർഡ് മലയാളി സമാജം (ഓക്സ്മാസ്) ൻ്റെ ഈ വർഷത്തെ ഈസ്റ്റർ വിഷു ഈദ് പ്രോഗ്രാം 2026 ഏപ്രിൽ മാസം 25-ാം തീയതി CHERWELL School -ൽ വച്ച് ഉച്ചക്ക് 2 മണി മുതൽ രാത്രി 9 മണി വരെ നടത്തപ്പെടുന്നു.
എല്ലാ വർഷങ്ങളിലെയും പോലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും വിഭവ സമൃദ്ധമായ അത്താഴ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
കലാപരിപാടികൾ ഭംഗിയായി നടത്തുന്നതിനായി 5 അംഗ പ്രോഗ്രാം കോർഡിനേറ്റർമാരെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഈ വർഷത്തെ ഈസ്റ്റർ വിഷു ഈദ് പ്രോഗ്രാം പൂർവ്വാധികം ഭംഗിയായി നടത്തുന്നതിനായുള്ള ആവേശത്തിലാണ് എല്ലാ കമ്മറ്റി അംഗങ്ങളും.
